കോഴിക്കോട് റെയില്‍പാളത്തില്‍ സ്‌ഫോടക വസ്തു കണ്ടെത്തി

കല്ലായിയില്‍ റെയില്‍പാളത്തില്‍ സ്‌ഫോടക വസ്തു കണ്ടെത്തി. സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് പൊലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന തുടരുകയാണ്.

ഇന്ന് രാവിലെയാണ് ഫുട്‌ബോള്‍ തോലിനുള്ളില്‍ സ്‌ഫോടക വസ്തു നിറച്ച രീതിയില്‍ റെയില്‍പാളത്തില്‍ കണ്ടെത്തിയത്. ഉടന്‍ സ്ഥലത്ത് പൊലീസ് എത്തുകയായിരുന്നു. റെയില്‍പാളത്തിന് സമീപത്തെ വീട്ടില്‍ അടുത്തിടെ വിവാഹം നടന്നിരുന്നു. അന്ന് പടക്കങ്ങള്‍ ഉള്‍പ്പെടെ ഇവിടെ പൊട്ടിച്ചിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.

സമീപത്തെ വീടിന്റെ പരിസരത്തും പൊലീസ് പരിശോധന നടത്തുകയുണ്ടായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News