ഓക്സിജൻ ഉൽപാദനത്തിന് സമയപരിധി നീട്ടി നൽകണം; സുപ്രീംകോടതിയെ സമീപിച്ച് തൂത്തുക്കുടി വേദാന്ത സ്റ്റെർലൈറ്റ് പ്ലാന്‍റ് കമ്പനി

ഓക്സിജൻ ഉൽപാദനത്തിനായി സമയപരിധി നീട്ടി നൽകണമെന്ന് അവശ്യപ്പെട്ട് തൂത്തുക്കുടിയിലെ വേദാന്ത സ്റ്റെർലൈറ്റ് പ്ലാന്റ് കമ്പനി  സുപ്രീംകോടതിയിൽ അപേക്ഷ സമർപ്പിച്ചു.

നേരത്തെ ഓക്സിജൻ ക്ഷാമത്തിന്‍റെ പശ്ചാത്തലത്തിൽ ഓക്സിജൻ പ്ലാന്‍റ് പ്രവർത്തനത്തിന് ജൂലൈ പതിനഞ്ച് വരെയാണ് സുപ്രീംകോടതി അനുമതി നൽകിയിരുന്നത്. ഈ സമയപരിധിയാണ് നീട്ടിനല്‍കണമെന്ന് വേദാന്ത കമ്പനി ആവശ്യപ്പെട്ടത്.

അതേസമയം, സമയം നീട്ടിനൽകരുതെന്ന് തമിഴ്‌നാട് സർക്കാരും ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ആവശ്യത്തിന് ഓക്സിജൻ സ്റ്റോക്കുണ്ടെന്നും തമിഴ്‌നാട് സർക്കാർ സുപ്രിംകോടതിയെ അറിയിച്ചു.

വേദാന്ത കമ്പനിയുടെ ആവശ്യം അടുത്ത വെള്ളിയാഴ്ച്ച സുപ്രീംകോടതി പരിഗണിക്കും. കന്പനി പ്രവര്‍ത്തിക്കുന്നതില്‍ 2018 മെയ് മാസത്തില്‍ പ്രദേശവാസികൾ നടത്തിയ പ്രതിഷേധത്തിനിടെ പൊലീസ് നടത്തിയ വെടിവയ്പ്പിൽ പതിമൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News