ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; പാലം ഒലിച്ചു പോയി 

ഹിമാചൽ പ്രദേശിൽ വീണ്ടും മിന്നൽ പ്രളയം. നിരവധി നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ആളപായമില്ല എന്നുമാണ് പുറത്ത് വരുന്ന വിവരം. ഹിമാചൽപ്രദേശിലെ ലാഹുൽ സ്പിതി ജില്ലയിലെ ഷൻഷനള്ള ഗ്രാമത്തിലാണ് വീണ്ടും മിന്നൽ പ്രളയം ഉണ്ടായത്.

പാലം ഒലിച്ചു പോയതിനെ തുടർന്ന് ജില്ലാഭരണകൂടം സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മേഖലയിൽ 6 പാലങ്ങൾ മഴക്കെടുതിയിൽ തകർന്നിരുന്നു. അടുത്ത 48 മണിക്കൂർ ഹിമാലയൻ മേഖലയിൽ അതീവ ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ് അധികൃതർ.

ചിനാബ് നദിയിൽ ജലനിരപ്പ് ഉയർന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. മേഘ സ്ഫോടനവും , മിന്നൽ പ്രളയവും ഹിമാലയൻ സംസ്ഥാനങ്ങളിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്.

പേമാരിയില്‍ കിഷ്ത്വാര്‍ ജില്ലയിലെ ഹൊന്‍സാര്‍ ഗ്രാമത്തില്‍ അര ഡസനിലധികം വീടുകളാണ് നിലംപതിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ സൈന്യത്തെയും സംസ്ഥാന ദുരന്ത നിവാരണ സേനയെയും വിന്യസിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News