നടിയെ ആക്രമിച്ച കേസ്; അറസ്റ്റിലായ വിഷ്ണുവിനെ വിചാരണക്കോടതിയില്‍ ഹാജരാക്കി

നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷി വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് കൊച്ചിയിലെ വിചാരണക്കോടതിയില്‍  ഹാജരാക്കി. കോടതി നിര്‍ദേശ പ്രകാരമായിരുന്നു പൊലീസ് നടപടി.

തുടര്‍ച്ചയായി സാക്ഷി വിസ്താരത്തിന് ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് വിഷ്ണുവിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച കോടതി അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ നിര്‍ദേശിച്ചിരുന്നു.

അപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്നതിനാലാണ് ഹാജരാകാന്‍ ക‍ഴിയാതിരുന്നതെന്ന് വിഷ്ണു കോടതിയെ അറിയിച്ചു.

പിന്നീട് വിഷ്ണുവിനെ കോടതിയില്‍ വിസ്തരിച്ചു. തുടര്‍ വിസ്താരത്തിനായി തിങ്കളാ‍ഴ്ച്ച വീണ്ടും ഹാജാരാകാന്‍ കോടതി വിഷ്ണുവിനോട്  നിര്‍ദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here