കേരളം വീണ്ടും ഇന്ത്യയിൽ ഒന്നാമത്!!!

കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ധന വിനിയോഗവും മേൽനോട്ടവും പൂർണമായും പബ്ലിക് ഫിനാൻഷ്യൽ മാനേജ്മെൻറ് സിസ്റ്റം, സ്റ്റേറ്റ് നോഡൽ അക്കൗണ്ട് മുഖേന ചിലവഴിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം എന്ന ബഹുമതി കേരളം കരസ്ഥമാക്കി. സംസ്ഥാനത്തിന് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചുവെന്നും അമൃത് പദ്ധതി വഴിയാണ് ഈ നേട്ടം കൈവരിച്ചതെന്നും മന്ത്രി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു

പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശ പ്രകാരം കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പദ്ധതി വിഹിതം ചെലവഴിക്കുന്നത് പി എഫ് എം എസ് മുഖേന ആകണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു.

രണ്ട് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പണമിടപാടുകൾ സംബന്ധിച്ച വിവരങ്ങളും, ചിലവുകളുടെ ക്രോഡീകരിച്ച വിവരങ്ങളും, വിവിധ തലങ്ങളിലുള്ള പദ്ധതി നിർവഹണ ഏജൻസികളുടെ ധനവിനിയോഗ വിവരങ്ങളും, ഗുണഭോക്താക്കൾക്ക് നേരിട്ട് പണം കൈമാറാനുള്ള സൗകര്യങ്ങളുമൊക്കെ ലഭ്യമാക്കുന്ന വെബ് പോർട്ടലാണ് പി എഫ് എം എസ് സംവിധാനം.

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിൽ കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സിന്റെ നിയന്ത്രണത്തിലാണ് പി എഫ് എം എസ് പോർട്ടൽ. കേന്ദ്രസർക്കാരിന്റെ നിർദ്ദേശം അനുസരിച്ച് ഒമ്പത് അമൃത് നഗരങ്ങളിലും പദ്ധതി ചെലവുകൾ പൂർണമായും പി എഫ് എം എസ് വഴിയാണ് നടത്തിയത്.

അമൃത് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന സ്റ്റേറ്റ് മിഷൻ മാനേജ്മെൻറ് യൂണിറ്റ് മുഖേനയാണ് സംസ്ഥാനം ഈ നേട്ടം കെെവരിച്ചത്. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അമൃത് മിഷൻ ഡയറക്ടർ രേണുരാജ് ഐഎഎസിനെയും മറ്റ് ഉദ്യോഗസ്ഥർക്കും മന്ത്രി ഗോവിന്ദൻ മാസ്റ്റർ അഭിനന്ദനമറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News