കൊച്ചി നാവിക ആസ്ഥാനത്തിന് സമീപം ഡ്രോണ്‍ പറത്തി; യുവാവ് പിടിയില്‍

കൊച്ചി നാവിക ആസ്ഥാനത്തിന് സമീപം ഡ്രോൺ പറത്തിയ യുവാവ് പിടിയിൽ. വടുതല സ്വദേശി ജോസ് ലോയ്ഡാണ് പിടിയിലായത്. അനുമതി ഇല്ലാതെ ഡ്രോൺ പറത്തിയതിനെ തുടർന്ന് നേവി ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. തുടർന്ന് തോപ്പുംപടി പൊലീസിന് കൈമാറുകയായിരുന്നു.

ജമ്മുവിലെ ഡ്രോൺ അക്രമത്തിന്‍റെ പശ്ചാത്തലത്തിൽ കൊച്ചി നാവിക ആസ്ഥാനത്തും ഡ്രോണുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ നിരോധനത്തെ കുറിച്ച് അറിവില്ലായിരുന്നുവെന്നാണ് യുവാവ് പറഞ്ഞത്.

സംഭവത്തിൽ ഇയാൾക്കെതിരെ പോലിസ് കേസെടുത്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News