കടൽക്കൊല കേസിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരിക്കേറ്റ ഏഴ് മൽസ്യത്തൊഴിലാളികൾ സുപ്രീംകോടതിയെ സമീപിച്ചു. സെന്റ് ആന്റണീസ് ബോട്ടുടമയ്ക്ക് അനുവദിച്ച രണ്ട് കോടി രൂപയിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രിംകോടതിയെ സമീപിച്ചത്.
നഷ്ടപരിഹാര വിതരണം സ്റ്റേ ചെയ്യണമെന്നും പരിക്കേറ്റ മൽസ്യത്തൊഴിലാളികൾ ഹർജിയിൽ ആവശ്യപ്പെട്ടു. സംഭവത്തിൽ പരിക്കേറ്റ തങ്ങൾക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് മൽസ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ കടൽക്കൊലക്കേസ് അവസാനിപ്പിക്കാൻ സുപ്രിംകോടതി തീരുമാനിച്ചിരുന്നു. 10കോടി രൂപ നഷ്ടപരിഹരം നൽകുന്ന പശ്ചാത്തലത്തിലാണ് നടപടി. അതേസമയം, സോളിസിറ്റർ ജനറൽ മറ്റൊരു കോടതിയിൽ ആയിരുന്നതിനാൽ ഹർജിയിൽ ഇന്ന് വാദം കേട്ടില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.