‘ലൂസിഫര്‍’ തെലുങ്കില്‍ ‘ഗോഡ്ഫാദര്‍’: ചിത്രീകരണം ഓഗസ്റ്റില്‍

ലൂസിഫർ തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു. മോഹൻ രാജ സംവിധാനം സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ചിരു 153’ എന്നാണ് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. സിനിമയ്ക്ക് ‘ഗോഡ്ഫാദർ’ എന്ന് ടൈറ്റിൽ തീരുമാനിച്ചെന്നാണ് റിപ്പോർട്ടുകൾ.

ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും .ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. മലയാളത്തിൽ നിന്ന് ചില വ്യത്യാസങ്ങളോടെയായിരിക്കും തെലുങ്ക് റീമേക്ക് നിർമ്മിക്കുക.

ചിരഞ്ജീവിയുടെ മകൻ രാം ചരൺ ആണ് ചിത്രം നിർമ്മിക്കുന്നത്. എസ് തമൻ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News