നവമാധ്യമങ്ങളിൽ ട്രെൻഡിങ് ആയി പ്രണയവർഷം

ഫേസ്ബുക്കിൽ ബി കെ ഹരിനാരായണൻ കുറിച്ചിട്ട ‘മഴ’ എന്ന കവിതയാണ് ഡോ ബിനീത രത്ത്ജിത്തിൻ്റെ ആലാപനത്തിലൂടെയും സംഗീത സംവിധാനത്തിലൂടെയും ശ്രദ്ധേയമായിരിക്കുന്നത്.

വൈബ്‌സ് മീഡിയയുടെ യൂട്യൂബ് ചാനലിൽ ആണ് വീഡിയോ റിലീസ് ചെയ്തത്. അപർണ്ണ ബാലമുരളിയും നിഖില വിമലും ചേർന്ന് റിലീസിംഗ് നിർവ്വഹിച്ച പ്രണയ വർഷം എന്ന മ്യൂസിക്ക് ആൽബമാണ് പാട്ടു കൊണ്ടും ചിത്രീകരണ ഭംഗികൊണ്ടും ഇതിനോടകം ആസ്വാദക ഹൃദയം കീഴടക്കിയിരിക്കുന്നത്.

ആലാപന മാധുര്യം കൊണ്ടും ദൃശ്യചാരുതകൊണ്ടും ഇതിനോടകം ശ്രദ്ധയാകർഷിക്കപ്പെട്ട സംഗീത ആൽബം നവ മാധ്യമങ്ങളിൽ ഇതിനോടകം ട്രെൻഡിങ് ആയി.

പ്രണയം കാലചക്രത്തെയും അതിജീവിയ്ക്കുന്നു എന്ന ഷേക്ക്സ്പിയർ വരികളോടെ ആരംഭിക്കുന്ന പ്രണയ വർഷം ദൃശ്യ വിസ്മയങ്ങൾ കൊണ്ടും പ്രേക്ഷക മനസ്സിനെ ഭ്രമിപ്പിയ്ക്കുന്നുണ്ട്.

പ്രവീൺ ഹരിയാണ് ക്യാമറയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. എന്തായാലും അനുരാഗികളുടെ രണ്ടാം ഭാഗത്തിനായി ആവേശപൂർവ്വം കാത്തിരിക്കുകയാണ് പ്രേക്ഷകർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News