നോര്‍ക്ക റൂട്സ് മുഖേന സൗദി അറേബ്യയില്‍ ടെക്‌നിഷ്യന്‍മാര്‍ക്ക് അവസരം

സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് നോര്‍ക്ക റൂട്സ് മുഖേന റേഡിയോളജി, എക്കോ (ECHO) ടെക്‌നീഷ്യന്‍മാരെ തെരഞ്ഞെടുക്കുന്നു. റേഡിയോളജി ടെക്‌നിഷ്യന്‍ തസ്തികയില്‍ പുരുഷന്‍മാര്‍ക്കും എക്കോ (ECHO) ടെക്‌നിഷ്യന്‍ തസ്തികയില്‍ സ്ത്രീകള്‍ക്കുമാണ് അവസരം.

ബന്ധപ്പെട്ട മേഖലയില്‍ ബാച്ചിലേഴ്‌സ് ഡിഗ്രിയാണ് യോഗ്യത. രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. പ്രായപരിധി: 35 വയസ്സില്‍ താഴെ.

താല്‍പര്യമുള്ളവര്‍ http://www.norkaroots.org ല്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2021 ആഗസ്റ്റ് രണ്ട്.

കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം)ല്‍ ലഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News