അതിജീവനത്തിന്റെ മുന്നണി പോരാളികള്‍: മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു

ആധുനിക നഴ്‌സിംഗിന്റെ ഉപജ്ഞാതാവായ ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ 200-ാമത് ജന്മവാര്‍ഷികം പ്രമാണിച്ച് 2020-21 വര്‍ഷം ലോകാരോഗ്യ സംഘടന അന്തര്‍ദേശീയ നഴ്‌സസ് വര്‍ഷമായി ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു. ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നഴ്‌സസ് ആഘോഷ കമ്മറ്റി തയ്യാറാക്കിയ ഡോക്യുമെന്ററി ‘അതിജീവനത്തിന്റെ മുന്നണി പോരാളികള്‍’ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു. നഴ്‌സുമാരുടെ സേവന സന്നദ്ധതയും അര്‍പ്പണ മനോഭാവവും ആത്മത്യാഗവും സമൂഹത്തിലേക്ക് എത്തിക്കുന്നതാണ് ഈ ഡോക്യുമെന്ററി.

കൊവിഡ് കാലത്ത് ത്യാഗോജ്വലമായ സേവനങ്ങള്‍ക്കാണ് നഴ്‌സുമാര്‍ നേതൃത്വം നല്‍കിയതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആരോഗ്യരംഗത്തെ നട്ടെല്ലാണ് നഴ്‌സുമാര്‍. നഴ്‌സുമാരുടെ കഠിനാധ്വാനവും ആത്മത്യാഗവും സേവന സന്നദ്ധതയും ലോകം തിരിച്ചറിഞ്ഞ കാലം കൂടിയാണിത്. നഴ്‌സുമാരുടെ ത്യാഗോജ്വല സേവനം കണക്കിലെടുത്ത് കേരള സര്‍ക്കാര്‍ നഴ്‌സുമാരുടെ തസ്തിക നഴ്‌സിംഗ് ഓഫിസര്‍ എന്നു നാമകരണം ചെയ്തിരുന്നു. കൊവിഡ് വാക്‌സിന്‍ ഒരു തുള്ളി പോലും പാഴാക്കാതെ കൃത്യമായി സീറോ വേസ്റ്റേജോടെ അധിക ഡോസ് നല്‍കി മാതൃകയായ നഴ്‌സുമാരെ പ്രത്യേകം മന്ത്രി അഭിനന്ദിച്ചു.

അഡീ. ഡയറക്ടര്‍ ഓഫ് നഴ്‌സിങ്ങ് സര്‍വീസസ് എം.ജി. ശോഭന, നഴ്‌സസ് ആഘോഷ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ എസ്.എസ്. ഹമീദ്, കെ.ജി.എന്‍.എ. ജനറല്‍ സെക്രട്ടറി ടി. സുബ്രഹ്മണ്യന്‍ എന്നിവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News