സൈനിക ക്യാമ്പില്‍ വിളിച്ചുവരുത്തി യുവതിയെ ക്രൂരമായി പീഡിപ്പിച്ചു; ബിഎസ്എഫ് സബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

പശ്ചിമ ബംഗാളില്‍ സൈനിക ക്യാമ്പില്‍ വിളിച്ചുവരുത്തി യുവതിയെ ക്രൂരമായി പീഡിപ്പിച്ചു. ചോദ്യംചെയ്യാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ ബിഎസ്എഫ് സബ് ഇന്‍സ്‌പെക്ടറെ അറസ്റ്റ് ചെയ്തു.

ജൂലൈ 27 -ന് രാത്രിയായിരുന്നു സംഭവം. ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് കടക്കുന്നതിനിടെയാണ് യുവതിയേയും കൂടെയുള്ള സ്ത്രീയേയും അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് ചോദ്യം ചെയ്യലിനായി ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ ഇരുവരെയും അര്‍ധസൈനിക വിഭാഗത്തിലെ ഖരേര്‍ മഠം ക്യാമ്പിലേക്ക് കൊണ്ടുപോയി. ആരും അടുത്തില്ലാത്തപ്പോള്‍, ചോദ്യം ചെയ്യാനെന്ന വ്യാജേന യുവതിയെ മറ്റൊരിടത്ത് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ ബിഎസ്എഫ് ഉദ്യോഗസ്ഥനെ ഗൈഗട്ട പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിനിരയായ യുവതി ബംഗ്ലാദേശിലെ ഗോപാല്‍ഗഞ്ച് സ്വദേശിയാണ്.സ്ത്രീയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here