കോഴിത്തീറ്റ നിര്‍മാണ പ്ലാന്റിലെ തീപിടിത്തം; ദുരൂഹതകളില്ലെന്ന് പൊലീസ്

പാലക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ കോഴിത്തീറ്റ നിര്‍മാണ പ്ലാന്റിലെ തീപിടിത്തത്തില്‍ ദുരൂഹതകളില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഫാക്ടറി സന്ദര്‍ശിച്ചു. ഫാക്ടറിയിലെ തീപിടുത്തത്തില്‍ 34 പേര്‍ക്കാണ് പൊള്ളലേറ്റത്. അഞ്ച് പേരുടെ പരിക്ക് ഗുരുതരമാണ്.

ക‍ഴിഞ്ഞ ദിവസം വൈകുന്നേരമാണ് തിരുവി‍ഴാംകുന്ന് അമ്പലപ്പാറയിലെ കോ‍ഴിത്തീറ്റ നിര്‍മാണ ഫാക്ടറിയില്‍ തീപിടുത്തമുണ്ടായത്. സംഭവ സ്ഥലത്ത് ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥിന്‍റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. ഫാക്ടറിയിലെ തീപിടുത്തത്തിലും സ്ഫോടനത്തിലും അസ്വാഭാവികതയില്ലെന്നാണ് പൊലീസിന്‍റെ നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

ശാസ്ത്രീയ പരിശോധനയുള്‍പ്പെടെ പൂര്‍ത്തിയായാല്‍ മാത്രമേ തീപിടുത്തത്തിന്‍റെ കാരണം വ്യക്തമാവൂ. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച അസി. കലക്ടര്‍ അശ്വതി ജെയിംസ് പറഞ്ഞു.

പ്രവര്‍ത്തനമാരംഭിക്കാത്ത ഫാക്ടറിയില്‍ ട്രയല്‍ റണ്‍ നടക്കുന്നതിനിടെ തീപിടിത്തമുണ്ടാവുകയും രക്ഷാപ്രവര്‍ത്തനത്തിനിടെ സ്ഫോടനമുണ്ടാവുകയും അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും ഫാക്ടറി ജീവനക്കാര്‍ക്കുമുള്‍പ്പെടെ പരിക്കേല്‍ക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ 5 പേര്‍ കോ‍ഴിക്കോട്ടെ ആശുപത്രിയിലും മറ്റുള്ളവര്‍ പെരിന്തല്‍മണ്ണയിലെയും മണ്ണാര്‍ക്കാട്ടെയും ആശുപത്രികളില്‍ ചികിത്സയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News