കോതമംഗലത്ത് ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവെച്ചു കൊന്നശേഷം യുവാവ് ജീവനൊടുക്കി

എറണാകുളം കോതമംഗലത്ത് ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവച്ചുകൊന്ന ശേഷം യുവാവ് ജീവനൊടുക്കി.

കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ  കോളേജിന് സമീപം വാടക വീട്ടിൽ വച്ചാണ് സംഭവം. കണ്ണൂർ സ്വദേശിനിയായ മാനസ (24)യാണ് കൊല്ലപ്പെട്ടത്. കണ്ണൂർ സ്വദേശി തന്നെയായ രാഖിലാണ് മാനസയെ കൊലപ്പെടുത്തിയത്.

കോളജ് ഹോസ്റ്റലിൽവച്ചാണ് കൊലപാതകം നടന്നതെന്നാണ് വിവരം. സംഭവം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹം കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അതിനിടെ ആലുവ റൂറല്‍ എസ് പി-കെ കാര്‍ത്തിക് സംഭവ സ്ഥലം സന്ദര്‍ശിച്ചു. ഇരുവരും പരിചിതരെന്ന് എസ് പി മാധ്യമങ്ങളോട് പ്രതികരിച്ചു.

പെണ്‍കുട്ടിക്ക് തലയിലും നെഞ്ചിലും വെടിയേറ്റിട്ടുണ്ട്.യുവാവിന് തലയിലാണ് വെടിയേറ്റിട്ടുള്ളത്. പോസ്റ്റ്‌മോര്‍ട്ടം നാളെ കളമശേരി മെഡി.കോളേജില്‍ നടക്കുമെന്നും എസ് പി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News