പ്രവാസികൾക്ക് ഇരുട്ടടി; അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം തുടരും

ആഗസ്റ്റ് 31 വരെ രാജ്യത്ത് നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം കേന്ദ്രം നീട്ടി. മറ്റ് രാജ്യങ്ങള്‍ വിമാന സര്‍വീസുകള്‍ അനുവദിക്കുന്ന സമയത്ത് ഇന്ത്യയിലെയും യാത്രാ നിയന്ത്രണങ്ങള്‍ നീക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

വിലക്ക് ഈ മാസം 31 ന് അവസാനിക്കാനിരിക്കയാണ് പുതിയ വാര്‍ത്ത. നിരോധനം നീക്കാനുള്ള ചര്‍ച്ചകള്‍ തുടര്‍ന്നുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പടെ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിലവില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിദേശ രാജ്യങ്ങളിലടക്കം കൊവിഡ് വ്യാപനം കുറയാത്തതും രാജ്യത്തെ മൂന്നാം തരംഗ ഭീക്ഷണിയും കണക്കിലെടുത്താണ് തീരുമാനമെന്നാണ് വിവരം. ഇത് കേരളത്തിലടക്കമുള്ള രാജ്യത്തെ പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടിയായി. കൊവിഡ് രണ്ടാംതരംഗത്തിന് ശേഷമാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

അതേസമയം, ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് യു.എ.ഇ ആഗസ്റ്റ് ഏഴുവരെ നീട്ടി. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്കാണ് നിരോധനം നീട്ടിയതെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചത്.

ഇന്ത്യയില്‍ നിന്ന് ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സര്‍വീസ് ഉണ്ടാകില്ലെന്ന് ഇത്തിഹാദ് എയര്‍ലൈന്‍സും അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News