ADVERTISEMENT
പാലക്കാട് ഒറ്റപ്പാലത്തും ഷൊർണ്ണൂരിലും രണ്ട് ക്ഷേത്രങ്ങളിൽ മോഷണം.പനയൂർ അയ്യപ്പൻ ക്ഷേത്രത്തിലും പനമണ്ണ വെള്ളിനാംകുന്ന് പത്തംകുളത്തി ഭഗവതി ക്ഷേത്രത്തിലുമാണ് കവർച്ച നടന്നത്. പതിനയ്യായിരം രൂപ മോഷണം പോയി.
പനമണ്ണ വെള്ളിനാംകുന്ന് പത്തംകുളത്തി ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്നാണ് പണം കവർന്നത്. രാവിലെ പൂജാരി ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടത്. ക്ഷേത്രത്തിനകത്തുള്ള രണ്ട് ഭണ്ഡാരങ്ങളിൽ നിന്നും പുറത്തുള്ള ഒരു ഭണ്ഡാരത്തിൽ നിന്നുമായി 10000 രൂപ നഷ്ടപ്പെട്ടു. മൂന്ന് മാസത്തിലൊരിക്കൽ തുറക്കുന്ന ഭണ്ഡാരം കഴിഞ്ഞ ഏപ്രിലിലാണ് അവസാനം തുറന്നത്.
ഒറ്റപ്പാലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. പനയൂർ അയ്യപ്പൻ ക്ഷേത്രത്തിലെ വഴിപാടു കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 5000 രൂപയാണ് മോഷണം പോയത്. വാതിലിൻറെ പൂട്ടു പൊളിച്ചാണ് കവർച്ച.
തിടപ്പള്ളിയിലെ പൂട്ടുപൊളിച്ചെങ്കിലും ഒന്നും മോഷണം പോയില്ല. മൂന്നു ഭണ്ഡാരങ്ങളിലെ ഓരോ പൂട്ടുകളും പൊളിച്ചെങ്കിലും രണ്ടാമത്തെ പൂട്ടു പൊളിക്കാൻ കഴിയാതെ മോഷ്ടാക്കൾ ശ്രമമുപേക്ഷിച്ചു. നിലവിളക്ക്, ഓട്ടു ഉരളികൾ തുടങ്ങി പൂജാസാധനങ്ങൾ സൂക്ഷിച്ചിരുന്നു കലവറയുടെ പൂട്ടു പൊളിക്കാനും ശ്രമം നടന്നു. ഷൊർണൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.