രാജ്യത്തെ ആയുർവേദ കോളേജ് സീറ്റുകളിൽ 1492 എണ്ണം കേരളത്തിലെന്ന് കേന്ദ്രം

രാജ്യത്തെ ആയുർവേദ കോളേജ് സീറ്റുകളിൽ 1492 എണ്ണം കേരളത്തിലെന്ന് കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാള്‍ അറിയിച്ചു. ലോക്സഭയിൽ എ എം ആരിഫ് എംപിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തിലെ 18 ആയുർവേദ കോളേജുകളിലായാണ് ഇത്രയും വിദ്യാർത്ഥികൾ പഠിക്കുന്നത്. അതിൽ 1204 പേർ ഡിഗ്രി കോഴ്സ്കളിലും 288 പേർ പി ജി കോഴ്സ്കളിലുമാണ് പഠിക്കുന്നത്.

യൂനാനി കോളേജിന്‍റെ കണക്കിൽ ആകെയുള്ള ഒരു കോളേജിൽ 60 വിദ്യാർത്ഥികളും സിദ്ധ കോളേജുകളിൽ 50 വിദ്യാർത്ഥികളും പഠിക്കുന്നതായി മന്ത്രി ചോദ്യത്തിന് നൽകിയ മറുപടിയിൽ മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News