ആലപ്പുഴ – ചങ്ങനാശ്ശേരി യാത്രികര്‍ക്കൊരു സന്തോഷവാര്‍ത്ത ഇതാ..

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് എ-സി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ ഓഗസ്റ്റ് മൂന്നിന് മദ്ധ്യാഹ്നം മുതൽ ആലപ്പുഴയിൽ നിന്നും ചങ്ങനാശ്ശേരിയിലേക്കും തിരിച്ചും നെടുമുടി പുളിങ്കുന്ന് കിടങ്ങറ വഴി ജലഗതാഗതവകുപ്പ് കൂടുതല്‍ ബോട്ട് സർവീസുകൾ നടത്തും.

കൂടാതെ രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെയുള്ള സമയത്ത് കുറഞ്ഞത് 400 രൂപ നിരക്കിൽ ( 15 മിനിറ്റ് സമയത്തേക്ക് പത്തുപേർക്ക് സഞ്ചരിക്കുന്നതിന്) ചങ്ങനാശ്ശേരി കേന്ദ്രീകരിച്ച് വാട്ടർ ടാക്സി സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക് സ്റ്റേഷന്‍ മാസ്റ്റര്‍മാരുമായി ബന്ധപ്പെടാം. ചങ്ങനാശ്ശേരി-9400050343(വാട്ടര്‍ ടാക്സി), ആലപ്പുഴ-9400050324, നെടുമിടി-9400050382, പുളിങ്കുന്നു-9400050378.

ബോട്ടുകളുടെ സമയം

ആലപ്പുഴ-ചങ്ങനാശ്ശേരി

6.40 -നെടുമുടി പുളിങ്കുന്ന് കിടങ്ങറ (കണക്ഷൻ ബോട്ട്)
8.15- സി ബ്ലോക്ക് കാവാലം കിടങ്ങറ (കണക്ഷൻ ബോട്ട്)
13.00- നെടുമുടി പുളിങ്കുന്ന് കിടങ്ങറ (കണക്ഷൻ ബോട്ട് )
13 30 വേണാട്ട്കാട് പുളിങ്കുന്ന് വരെ
16 45 സി ബ്ലോക്ക് കാവാലം കിടങ്ങറ വഴി
17 30 വേണാട്ട് കാട് നെടുമുടി പുളിങ്കുന്ന് (കണക്ഷൻ ബോട്ട്)

നെടുമുടി- ചങ്ങനാശ്ശേരി

6.45 പുളിങ്കുന്ന് കിടങ്ങറ വഴി
8.20 പുളിങ്കുന്ന് കിടങ്ങറ വഴി
9.10- പുളിങ്കുന്ന് വരെ
13.30-പുളിങ്കുന്ന് വരെ
14.30-പുളിങ്കുന്ന് കിടങ്ങറ വഴി
19.30-പുളിങ്കുന്ന് കിടങ്ങറ വഴി

ചങ്ങനാശ്ശേരി-ആലപ്പുഴ

6.00 കിടങ്ങറ പുളിങ്കുന്ന് നെടുമുടി വരെ( കണക്ഷൻ ബോട്ട്)
8.45-കിടങ്ങറ രാമങ്കരി പുളിങ്കുന്ന് നെടുമുടി (കണക്ഷൻ ബോട്ട്)
11.30ന് കിടങ്ങറ പുളിങ്കുന്ന് നെടുമുടി വരെ
12.30-കിടങ്ങറ വെളിയനാട് കാവാലം സി ബ്ലോക്ക് വഴി
16.45-കിടങ്ങറ രാമങ്കരി പുളിങ്കുന്ന് നെടുമുടി (കണക്ഷൻ ബോട്ട്)

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here