പ്രൊഫ.എം ലീലാവതി, പ്രൊഫ. എം.കെ സാനു, സദനം കൃഷ്ണന്‍കുട്ടി, ആര്‍ട്ടിസ്റ്റ് നമ്പൂതിരി എന്നിവര്‍ക്ക് ഡി.ലിറ്റ് ബിരുദം നല്‍കി ആദരിക്കും

മലയാള ഭാഷയുടേയും സംസ്‌കാരത്തിന്റേയും വളർച്ചക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് പ്രൊഫ. എം ലീലാവതി, പ്രൊഫ.എം.കെ സാനു, ആർട്ടിസ്റ്റ് നമ്പൂതിരി, സദനം കൃഷ്ണൻകുട്ടി എന്നിവർക്ക് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ പരമോന്നത ബിരുദമായ ഡി.ലിറ്റ് നൽകി ആദരിക്കാൻ തീരുമാനിച്ചു.

ക‍ഴിഞ്ഞ ദിവസം ചേർന്ന തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല നിർവാഹക സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഇന്ന്  ചേർന്ന പൊതുസഭ തീരുമാനം കൈക്കൊണ്ടത്.

സർവകലാശാലയുടെ ചാൻസലർ കൂടിയായ ഗവർണറുടെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും ഡി.ലിറ്റ് ബിരുദം നൽകുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News