ക്രൂര കൊലപാതകത്തിന്റെ നടുക്കത്തില്‍ മാനസയുടെയും രാഖിലിൻ്റെയും നാട്

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട മാനസയും രാഖിലും അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് അകന്നെങ്കിലും ബന്ധം തുടരാൻ നിർബന്ധിച്ചതോടെ മാനസയുടെ കുടുംബത്തിൻ്റെ പരാതിയിൽ പൊലീസ് ഇടപെട്ട് മൂന്നാഴ്ച മുൻപ് രാഖിലിന് താക്കീത് നൽകിയിരുന്നു. അതേ സമയം ക്രൂരമായ കൊലപാതകത്തിന്റെ നടുക്കത്തിലാണ് മാനസയുടെയും രാഖിലിൻ്റെയും നാട്.

ഇൻസ്റ്റഗ്രാമിലൂടെയാണ് രാഖിലും മാനസയും പരിചയപ്പെട്ടത്.അടുത്ത സുഹൃത്തുക്കളായെങ്കിലും പിന്നീട് ബന്ധത്തിൽ ഉലച്ചിൽ തട്ടി. ബന്ധം തുടരാൻ രാഖിൽ നിർബന്ധിച്ചതോടെ മാനസ മാതാപിതാക്കളോട് എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞു.

രാഖിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കി തുടങ്ങിയതോടെ മാനസയുടെ അച്ഛൻ കണ്ണൂർ പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ പി പി സദാനന്ദന് പരാതി നൽകി.ഇരു കുടുംബങ്ങളെയും പൊലീസ് വിളിപ്പിച്ചു. കേസെടുക്കേണ്ടെന്നും ഇനി പ്രശ്നങ്ങളുണ്ടാക്കില്ലെന്ന് രാഖിലിൽ നിന്ന് ഉറപ്പ് കിട്ടിയാൽ മതിയെന്നുമാണ് മാനസയുടെ കുടുംബം ആവശ്യപ്പെട്ടത്.

ഇനി മാനസയെ ബന്ധപ്പെടാൻ ശ്രമിക്കില്ലെന്ന രാഖിലിൻ്റെ ഉറപ്പിൽ രമ്യതയിൽ പിരിഞ്ഞു. മൂന്നാഴ്ചയ്ക്ക് ശേഷമാണ് ക്രൂരകൃത്യം നടന്നത്. അതേ സമയം ക്രൂരമായ കൊലപാതകത്തിൻ്റെ ഞെട്ടലിലാണ് കണ്ണൂരിലെ നാറാത്ത്, മേലൂർ ഗ്രാമങ്ങൾ. മാനസയുടെ നാടായ നാറാത്ത് നിന്നും രാഖിലിൻ്റെ നാടായ മേലൂരിലേക്ക് മുപ്പത് കിലോമീറ്ററോളം ദൂരമുണ്ട്. മൃതദേഹം ഏറ്റുവാങ്ങാനായി മാനസയുടെ ബന്ധുക്കൾ കോതമംഗലത്തേക്ക് തിരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News