ഇന്ത്യ-ചൈന സൈനിക ചര്‍ച്ച ഇന്ന്; അതിര്‍ത്തി സംഘര്‍ഷം ചര്‍ച്ചയില്‍ ഉന്നയിക്കും

ഇന്ത്യ – ചൈന സൈനിക ചര്‍ച്ച ഇന്ന്. നിയന്ത്രണ രേഖയില്‍ മാറ്റം വരുത്താനുള്ള ചൈനയുടെ നീക്കത്തെ തുടര്‍ന്ന് ഉടലെടുത്ത അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കാന്‍ ഉള്ള ചര്‍ച്ചകളാകും നടക്കുക.

14 മാസത്തിനിടെ 12 ആം തവണയാണ് ഇരു സേനകളും തമ്മില്‍ ചര്‍ച്ച നടത്തുന്നത്. ചൈനീസ് ഭാഗമായ മോള്‍ഡോയില്‍ രാവിലെ 10:30 നാണ് ഇരു സേനാ വിഭാഗങ്ങളുടെയും കമാന്‍ഡര്‍മാര്‍ തമ്മിലുള്ള ചര്‍ച്ച. കൈയേറ്റ മേഖലകളിലെ പിന്മാറ്റം അടക്കമുള്ള മുന്‍ ധാരണകള്‍ പാലിയ്ക്കാത്തതിലുള്ള അടുത്ത അത്യപ്തി ഇന്ത്യ ചര്‍ച്ചയില്‍ ഉന്നയിക്കും.

എപ്രില്‍ 9 നായിരുന്നു ഇരു സേനാവിഭാഗങ്ങളുടെയും കമാന്‍ഡര്‍മാര്‍ അവസാനമായി കൂടിക്കാഴ്ച നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News