‘രാജ്യത്ത് നടക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും മൗലികാവകാശത്തിന്റെയും ലംഘനം’: എം പി ജോണ്‍ ബ്രിട്ടാസ്

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രാജ്യസഭാ എം പി ജോണ്‍ ബ്രിട്ടാസ്. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും മൗലികാവകാശത്തിന്റെയും ലംഘനമാണ് നടക്കുന്നതെന്ന് ഔട്ട്‌ലുക്കിന് നല്‍കിയ അഭിമുഖത്തില്‍ ജോണ്‍ ബ്രിട്ടാസ് എം പി വ്യക്തമാക്കി. ഇസ്രായേല്‍ ഗവണ്‍മെന്റിന് ചോര്‍ത്തലിനെപ്പറ്റി അന്വേഷിക്കാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് നമ്മുടെ പ്രധാനമന്ത്രിക്ക് കഴിയുന്നില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എം പി ചോദിച്ചു.

ജനാധിപത്യത്തിന്റെ വ്യവസ്ഥകളെ അട്ടിമറിക്കപ്പെടുന്നതില്‍ ഞാന്‍ അസ്വസ്ഥനാണെന്നും രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും മൗലികാവകാശത്തിന്റെയും ലംഘനമാണ് നടക്കുന്നതെന്നും ജോണ്‍ ബ്രിട്ടാസ് എം പി വ്യക്തമാക്കി. പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ഹിമക്കട്ടയുടെ ഒരഗ്രം മാത്രമാണ് പുറത്തുവന്നിരിക്കുന്നതെന്നും ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.

പ്രധാന പ്രതിപക്ഷ നേതാക്കള്‍, അന്വേഷണ ഏജന്‍സികള്‍, ആക്ടിവിസ്റ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവരുടെ സ്വകാര്യതയിലേയ്ക്ക് കൈകടത്തിയതിനെ പാര്‍ലമെന്റില്‍ ഐ ടി മന്ത്രി വരെ ന്യായീകരിക്കുകയായിരുന്നെന്നും. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സത്യസന്ധമായി ഇടപെടലോ നടപടികളോ സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് താന്‍ സുപ്രീം കോടതിയെ സമീപിച്ചതെന്നും ജോണ്‍ ബ്രിട്ടാസ് എം പി ഔട്ട്‌ലുക്കിനോട് പറഞ്ഞു. കോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം വേണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.

ഇസ്രയേല്‍ പോലും അന്വേഷണം ആരംഭിച്ച സാഹചര്യത്തിലും രാജ്യത്തെ സുപ്രധാന നേതാക്കളുടെ വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തിയിട്ടു പോലും ഇന്ത്യ സ്വതന്ത്ര അന്വേഷണത്തിനായുള്ള നടപടികള്‍ സ്വീകരിക്കാത്തത് നിഷ്‌കളങ്കമായി കാണാന്‍ സാധിക്കില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എം പി ചൂണ്ടിക്കാട്ടി.

പെഗാസസ് സ്‌പൈവെയര്‍ സര്‍ക്കാരുകള്‍ക്ക് മാത്രമാണ് വില്‍ക്കുന്നതെന്ന് എന്‍ എസ് ഒ വ്യക്തമാക്കിയിട്ടുണ്ട്. അതിനാലാണ് അന്വേഷണം ആവശ്യപ്പെടുന്നതെന്നും ഇസ്രയേല്‍ ഗവണ്‍മെന്റിന് ചോര്‍ത്തലിനെപ്പറ്റി അന്വേഷിക്കാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് നമ്മുടെ പ്രധാനമന്ത്രിക്ക് കഴിയുന്നില്ലെന്നും ജോണ്‍ ബ്രിട്ടാസ് എം പി വിമര്‍ശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News