ടോക്യോ ഒളിമ്പിക്സ്: കമല്‍ പ്രീത് കൗര്‍ ഫൈനലില്‍

ടോക്യോ ഒളിമ്പിക്സ് ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ കമല്‍ പ്രീത് കൗര്‍ ഫൈനലില്‍. മൂന്നാം ശ്രമത്തില്‍ യോഗ്യതാ മാര്‍ക്കായ 64 മീറ്റര്‍ പിന്നിട്ടു. ഇനി അമേരിക്കന്‍ താരം മാത്രമാണ് കമല്‍പ്രീത് കൗറിന് മുന്നിലുള്ളത്.

ബോക്സിംഗിലും അമ്പെയ്ത്തിലും ഇന്ത്യയ്ക്കുണ്ടായ നിരാശയ്ക്ക് പിന്നാലെയാണ് പ്രതീക്ഷകളുയര്‍ത്തി കമല്‍ പ്രീത് കൗര്‍ ഫൈനലില്‍ പ്രവേശിച്ചത്. ബോക്സിംഗില്‍ അമിത് പംഗലിന്റേത് ഞെട്ടിക്കുന്ന തോല്‍വിയായിരുന്നു. ലോക ഒന്നാം നമ്പര്‍ താരമായിരുന്ന അമിത് പംഗല്‍ കൊളംബിയയ്ക്കെതിരെയാണ് മത്സരിച്ച് തോറ്റത്. പുരുഷന്മാരുടെ ഫ്ളൈവെയ്റ്റ് 48-52 കിലോഗ്രാം പ്രാഥമിക മത്സരത്തിലാണ് അമിത് പാംഗല്‍ ഞെട്ടിക്കന്ന തോല്‍വി ഏറ്റുവാങ്ങിയത്.

കൊളംബിയയുടെ യുബര്‍ജെന്‍ മാര്‍ട്ടിനസിനെതിരെ 4-1 നായിരുന്നു തോല്‍വി. അമ്പെയ്ത്തിലും ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ അസ്മിച്ചു. ഇന്ത്യന്‍ താരം അതാനു ദാസ് പുറത്തായി. പ്രീക്വാര്‍ട്ടറില്‍ ജപ്പാന്റെ തക്കഹാര ഫുറുക്കാവയോടാണ് അതാനുവിന്റെ തോല്‍വി. സ്‌കോര്‍ 46.

ആദ്യസെറ്റ് 2725 ന് ഫുറുക്കാവ സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റില്‍ അതാനു 2828 ന് ഒപ്പമെത്തി. മൂന്നാം സെറ്റില്‍ 2728 ന് അതാനു ജയിച്ചു. നാലാം സെറ്റും 2828 എന്ന നിലയിലായതോടെ വിധി നിര്‍ണയം അഞ്ചാം സെറ്റിലെത്തി. ഇതില്‍ ജപ്പാന്‍ താരത്തിനായിരുന്നു ജയം. ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ സീമ പുനിയ ആറാം സ്ഥാനത്ത് മത്സരം പൂര്‍ത്തിയാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News