വീണ്ടും ആനയുടെ ജഡം പുഴയില്‍

കോടഞ്ചേരി ചെമ്പുകടവില്‍ പുഴയിലെ പാറക്കെട്ടില്‍ കുട്ടിയാനയുടെ ജഡം കണ്ടെത്തി. വെണ്ടേക്കും പൊയില്‍ റോഡിലെ തടത്തേല്‍പടിയില്‍ ഒരാഴ്ചയോളം പഴക്കമുള്ള ജഡം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം തുഷാരഗിരി വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപം പുഴയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തിയിരുന്നു. ഇതിനൊപ്പമുണ്ടായിരുന്ന കുട്ടിയാനയുടെ ജഡമാണ് അഴുകിയ നിലയില്‍ കണ്ടെത്തിയതെന്നാണ് നിഗമനം.

താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എം കെ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ വനപാലകരും മുക്കം ഫയര്‍ ഫോഴ്സും സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരും ചേര്‍ന്ന് ആനക്കുട്ടിയുടെ ജഡം കരക്കെത്തിച്ചു. വനം വകുപ്പ് വെറ്റിനറി സര്‍ജന്‍ സ്ഥലത്തെത്തി പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന് ശേഷം സംസ്‌കരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News