വടകരയില്‍ ഹോട്ടലുടമ തൂങ്ങിമരിച്ച നിലയില്‍

വടകരയിൽ ഹോട്ടലുടമയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മേപ്പയിൽ കൃഷ്ണൻ(70) ആണ് മരിച്ചത്. ഹോട്ടലിനുള്ളിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വടകര മേപ്പയിൽ ഓവുപാലത്തിന് സമീപം വർഷങ്ങളായി ചായക്കട നടത്തിയിരുന്ന വ്യക്തിയാണ് കൃഷ്ണൻ. ഇന്നലെ രാവിലെ അദ്ദേഹം കട തുറന്നിരുന്നു. എന്നാൽ ഉച്ചയോടെ കാണാതായി. തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഇന്ന് രാവിലെ വരെ തെരച്ചിൽ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കടയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊവിഡിനെ തുടര്‍ന്ന് വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കൃഷ്ണന്‍ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ഭാര്യയോടൊപ്പമാണ് ഹോട്ടല്‍ നടത്തിയിരുന്നത്. രണ്ടു മക്കളുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News