ആശുപത്രിയില്‍ അമ്മയ്ക്ക് കൂട്ടിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന 34കാരിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്.വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു തലസ്ഥാന നഗരിയെ നടുക്കിയ സംഭവം.

ആക്രമണത്തിന് ശേഷം ആശുപത്രി പരിസരത്ത് ഇറക്കിവിട്ട യുവതിയെ പൊലീസും ജീവനക്കാരും ചേർന്ന് എസ്.എ.ടി. ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയ്ക്ക് ഭക്ഷണം വാങ്ങാനായി പുറത്തിറങ്ങിയ യുവതിയെ പിന്നീട് കാണാതാവുകയായിരുന്നു.

തുടർന്ന് ഏതാനും മണിക്കൂറുകൾക്ക് ശേഷം വസ്ത്രം കീറി, ദേഹമാസകലം ചെളി പറ്റിയിരുന്ന രീതിയിൽ യുവതിയെ ആശുപത്രി പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു. സംശയം തോന്നിയ ആശുപത്രി ജീവനക്കാർ ചോദിച്ചപ്പോഴാണ് പീഡിപ്പിക്കപ്പെട്ട വിവരം യുവതി പറയുന്നത്. തുടർന്ന് ആശുപത്രി ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

വൈദ്യപരിശോധനയിൽ പീഡനം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.സംഭവത്തിൽ യുവതിയുടെ മൊഴിയെടുത്ത ശേഷം പൊലീസ് അന്വേഷണം തുടങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News