അസം മുഖ്യമന്ത്രിക്കെതിരെ മിസോറം കേസെടുത്തു

വെടിവയ്‌പിൽ കലാശിച്ച അതിർത്തി സംഘർഷത്തിനു പിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ദ ബിസ്വ ശർമയ്‌ക്കും നാല്‌ പൊലീസുകാരടക്കം ആറ്‌ ഉദ്യോഗസ്ഥർക്കുമെതിരെ മിസോറം പൊലീസ്‌ കേസെടുത്തു.

കൊലപാതക ശ്രമം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ്‌ കേസെടുത്തത്‌. 200 പൊലീസുകാർക്കെതിരെയും കേസുണ്ട്‌. ആറ്‌ ഉദ്യോഗസ്ഥരോടും ഞായറാഴ്‌ച ചോദ്യംചെയ്യലിന്‌ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്‌. വെടിവയ്‌പിൽ ആറ്‌ പൊലീസുകാരടക്കം ഏഴ്‌ അസംകാർ കൊല്ലപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News