ഒരു ദിവസത്തിൽ ഒരു ലക്ഷത്തിലധികം വാക്‌സിനേഷൻ നൽകി തിരുവനന്തപുരം ജില്ല

ഒറ്റ ദിവസത്തിൽ ഒരു ലക്ഷത്തിലധികം വാക്‌സിനേഷൻ എന്ന നേട്ടം കൈവരിച്ച് തലസ്ഥാന ജില്ല. ജൂലൈ 30 ന് 102559 ഡോസ് വാക്‌സിനാണ് നൽകിയത്.142 സർക്കാർ കേന്ദ്രങ്ങളിൽ നിന്നായി 97662 ഡോസും 29 സ്വകാര്യ കേന്ദ്രങ്ങളിലായി 4897 ഡോസ് വാക്‌സിനുമാണ് നൽകിയത്.

76760 പേർ ആദ്യ ഡോസും 25799 പേർ രണ്ടാമത്തെ ഡോസ് വാക്‌സിനും സ്വീകരിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെയും മറ്റ് വകുപ്പുകളുടെയും സഹകരണത്തോടെയാണ് ജില്ലയിൽ വാക്‌സിനേഷൻ നടക്കുന്നത്. ജില്ലയിൽ ഇതുവരെ 22,51,622 ഡോസ് വാക്‌സിൻ നൽകി. 15,78,136 പേർ ആദ്യ ഡോസും 6,73,486 പേർ രണ്ടാമത്തെ ഡോസ് വാക്‌സിനും സ്വീകരിച്ചു.

വാക്‌സിൻ ലഭ്യതയനുസരിച്ചു വരും ദിവസങ്ങളിൽ കൂടുതൽ സെഷനുകൾ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.ഒറ്റ ദിവസത്തിൽ ഒരു ലക്ഷം വാക്‌സിനേഷൻ യജ്ഞത്തിനായി പ്രവർത്തിച്ച ഏവരെയും ജില്ലാ കളക്ടർ അഭിനന്ദിച്ചു.

പ്രത്യേക ശ്രദ്ധ വേണ്ട വിഭാഗങ്ങൾക്കായി പ്രത്യേക പരിപാടികൾ ആവിഷ്‌കരിച്ചാണു ജില്ലയിൽ വാക്സിനേഷൻ പുരോഗമിക്കുന്നത്. കിടപ്പുരോഗികൾ, പട്ടികവർഗ സെറ്റിൽമെന്റുകളിലുള്ളവർ, വൃദ്ധസദനങ്ങളിലുള്ളവർ, അതിഥി തൊഴിലാളികൾ, ട്രാൻസ്‌ജെന്റർ വ്യക്തികൾ, ഗർഭിണികൾ തുടങ്ങിയവർക്കായി പ്രത്യേക വാക്സിനേഷൻ യജ്ഞങ്ങൾ നടത്തിവരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News