പഞ്ചാബില്‍ തിങ്കളാഴ്ച മുതല്‍ സ്‌കൂളുകള്‍ സന്പൂര്‍ണമായി തുറക്കും

കൊവിഡ് വ്യാപനത്തിൽ കുറവ് വന്ന സാഹചര്യത്തിൽ പഞ്ചാബിലെ സ്‌കൂളുകൾക്ക് പൂർണതോതിൽ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി. ഓഗസ്റ്റ് രണ്ട് (തിങ്കളാഴ്ച) മുതൽ സംസ്ഥാനത്തെ മുഴുവൻ ക്ലാസുകളിലെ വിദ്യാർഥികൾക്കും അധ്യയനം ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചു.

അതേസമയം മുതിർന്ന ക്ലാസുകളിലെ വിദ്യാർഥികൾക്ക് നേരത്തെ അധ്യയനം ആരംഭിച്ചിരുന്നു. പുതുതായി റിപ്പോർട്ട് ചെയ്യുന്ന കേസുകൾ കുറഞ്ഞെങ്കിലും കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് വിദ്യാലയങ്ങളുടെ പ്രവർത്തനമെന്ന് ഉറപ്പുവരുത്തുമെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചു .

കഴിഞ്ഞ ദിവസം 49 പേർക്ക് മാത്രമാണ് പഞ്ചാബിൽ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. എന്നാൽ ഒരൊറ്റ മരണവും റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇതിനോടകം ആറ് ലക്ഷത്തോളം പേർക്ക് പഞ്ചാബിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു . അതേ സമയം നിലവിൽ 544 രോഗികൾ മാത്രമാണ് സംസ്ഥാനത്ത് ചികിത്സയിൽ തുടരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here