“അല്ലിയുടെ ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് നിനക്കിഷ്ടമില്ലെന്നറിയാം, ഇത്തവണത്തേക്ക് ക്ഷമിക്കൂ”; സുപ്രിയയോട് പൃഥ്വിരാജ്

ഭാര്യ സുപ്രിയ മേനോന് ഹൃദ്യമായ ജന്മദിനാശംസകളുമായി പൃഥ്വിരാജിന്റെ സോഷ്യൽ മീഡിയ കുറിപ്പ്. മകൾ അലംകൃതയോടൊപ്പമുള്ള സുപ്രിയയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പൃഥ്വിരാജിന്റെ കുറിപ്പ്.

ജീവിതത്തിന്റെ ഉയർച്ച താഴ്ചകളിൽ തന്റെ കൂടെ നിന്ന സുപ്രിയ, തനിക്ക് അറിയാവുന്നവരിൽ ഏറ്റവും ശക്തയായ പെൺകുട്ടിയാണെന്നും പൃഥ്വിരാജ് പറഞ്ഞു.മകളുടെ ചിത്രം ഓൺലൈനിൽ പങ്കുവെക്കുന്നത് ഇഷ്ടമല്ലെങ്കിലും ഇന്നൊരു ദിവസത്തേക്ക് അത് മാറ്റിവെക്കുമെന്ന് കരുതുന്നുവെന്നും പൃഥ്വിരാജ് പറയുന്നുണ്ട്.

‘ഹാപ്പി ബർത്ത്‌ഡേ ലവ്. എല്ലാ ഉയർച്ചകളിലും താഴ്ചകളിലും നീ എനിക്ക് താങ്ങായി നിന്നു. അവയെ നേരിടാൻ തുണയായി. എനിക്കറിയാവുന്ന ഏറ്റവും ശക്തയായ പെൺകുട്ടിക്ക്, ഏറ്റവും കണിശക്കാരിയായ അമ്മക്ക് (ഭാര്യക്കും), എല്ലായ്‌പ്പോഴും എനിക്ക് കരുത്താവുന്നവൾക്ക്, എന്റെ ജീവിതത്തിൽ എന്നെന്നും ഉള്ളവൾക്ക്, സ്‌നേഹം, ഐ ലവ് യു.

ആലിയുടെ ചിത്രങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നത് നിനക്ക് ഇഷ്ടമല്ലെന്ന് അറിയാം. പക്ഷെ ഇന്നൊരു ദിവസം നീയും നമ്മുടെ ആ കൊച്ചുസന്തോഷവുമുള്ള എന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രം ലോകം കാണുന്നതിൽ കുഴപ്പമില്ലെന്ന് കരുതുന്നു,’ പൃഥ്വിരാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

2011ലാണ് സുപ്രിയയെ പൃഥ്വിരാജ് വിവാഹം കഴിക്കുന്നത്. ബി.ബി.സിയിൽ റിപ്പോർട്ടറായിരുന്നു സുപ്രിയ. ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിലൂടെ സിനിമാ നിർമ്മാണ മേഖലയിലേക്ക് ചുവടുവെച്ച സുപ്രിയ പുതിയ പൃഥ്വിരാജ് ചിത്രമായ കുരുതിയുടെയും നിർമ്മാതാവാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here