ചെങ്കല്‍ച്ചൂളയിലെ പുലിക്കുട്ടികള്‍ ഇനി മലയാള സിനിമയിലേക്ക് 

അയൻ എന്ന  സിനിമയിലെ നൃത്തവും സംഘട്ടനവും പുനരാവിഷ്ക്കരിച്ച് ശ്രദ്ധേയരായ ചെങ്കൽച്ചൂളയിലെ കുട്ടികൾ വെള്ളിത്തിരയിലേക്ക്. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന വിരുന്ന് എന്ന സിനിമയിലാണ് ഇവർ അഭിനയിക്കുന്നത്. ചിത്രത്തിൻ്റെ ഷൂട്ടിങ് ഇടുക്കി – കുട്ടിക്കാനത്ത് പുരോഗമിക്കുകയാണ്.

സിനിമയുടെ സംവിധായകന്‍ കണ്ണന്‍ താമരക്കുളമാണ് സന്തോഷവാര്‍ത്ത അറിയിച്ചത്.

ചെങ്കൽ ചൂള ചങ്ക്‌സ്… എല്ലാവരേയും സിനിമയിൽ എടുത്തു. മാസ്സ് പെര്‍ഫോമന്‍സുമായി കുട്ടികൾ വിരുന്നിൽ എത്തുകയാണ്. പീരുമേട്ടിൽ ചിത്രീകരണം പുരോഗമിക്കുന്നു.” എസ് അബി”വിരുന്നിൽ എഡിറ്റിംഗ് ടീമിൽ ജോയിൻ ചെയ്തു.

വി ടി ശ്രീജിത് എഡിറ്ററുടെ കൂടെ. ഇനിയുള്ള ചിത്രങ്ങളിലും അബി തുടരും. എല്ലാവര്‍ക്കും സിനിമ മേഖലയിൽ വലിയ ഒരു ഭാവി ഉണ്ടാകും എന്നാണ് എന്‍റെ പ്രതീക്ഷ. ആശംസകൾ. എന്നാണ് ചിത്രത്തിന്‍റെ സംവിധായകന്‍ കണ്ണന്‍ താമരക്കുളം ഫേസ്ബുക്കില്‍ കുറിച്ചത്.

നടന്‍ സൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ ട്രിബ്യൂട്ട് ആയി തിരുവനന്തപുരം ചെങ്കല്‍ച്ചൂള രാജാജി നഗര്‍ കോളനിയിലെ ഒരു കൂട്ടം കുട്ടികള്‍ ചെയ്ത ഡാന്‍സ് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.  ഈ വീഡിയോ വൈറലായതിന് പിന്നാലെ കുട്ടികള്‍ക്ക് അഭിനന്ദനങ്ങളുമായി നടന്‍ സൂര്യയും രംഗത്തെത്തിയിരുന്നു.

കൈയിലുള്ള റെഡ് മീ ഫോണില്‍, സെല്‍ഫി സ്റ്റിക്കും വടിയും ഉപയോഗിച്ച് ചിത്രീകരിച്ച വീഡിയോ മൊബൈല്‍ ഫോണിലെ തന്നെ കൈന്‍ മാസ്റ്ററിലാണ് എഡിറ്റ് ചെയ്തത്. മൂന്ന് ആഴ്ച്ചകളോളം എടുത്താണ് വീഡിയോ മൊത്തത്തില്‍ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് പൂര്‍ത്തിയതിയത്.

നേരത്തേ അയന്‍ സിനിമയിലെ ആക്ഷന്‍ രംഗങ്ങളുടെ സ്പൂഫ് വീഡിയോയും കുട്ടികള്‍ ചെയ്തിരുന്നു. അതും വലിയ രീതിയിലാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News