സംസ്ഥാനത്ത് വർഷകാല ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും

സംസ്ഥാനത്ത് വർഷകാല ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും. കൊല്ലം നീണ്ടകരപ്പാലത്തിന്റെ തൂണുകളിൽ ബന്ധിച്ചിരിക്കുന്ന ചങ്ങല, അർദ്ധരാത്രി ഫിഷറീസ് അധികൃതർ അഴിച്ചു മാറ്റുന്നതോടെ നൂറ് കണക്കിന് ബോട്ടുകൾ ചാകരതേടി അറബിക്കടലിലേക്ക് കുതിക്കും.

സമ്പൂർണ ലോക്ഡൗൺ ആണെങ്കിലും, ഭക്ഷ്യമേഖല എന്ന പരിഗണനയിലാണ് ഇന്ന് മത്സ്യബന്ധന യാനങ്ങൾക്ക് പണിക്ക് പോകാൻ സാധിക്കുന്നത്. എന്നാൽ ഞായറാഴ്ച ഈ ഇളവ് ഇല്ലാത്തതിനാൽ നാളെ ഹാർബറുകളിൽ മത്സ്യവ്യാപാരം നടക്കില്ല.

ട്രോളിംഗ് നിരോധനത്തിന് ശേഷം കടലിൽപ്പോയി ചരക്കുമായി നാളെ മടങ്ങിയെത്തുന്ന ബോട്ടുകൾക്ക് തിങ്കളാഴ്ചയേ ചരക്കിറക്കാൻ സാധിക്കൂ. 52 ദിവസത്തെ കാത്തിരിപ്പിനുശേഷം മത്സ്യബന്ധനത്തിന് പോകാനുളള അവസാനഘട്ട തയ്യാറെടുപ്പിലാണ് ബോട്ടിലെ തൊഴിലാളികൾ .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News