കുതിരാന്‍ തുരങ്കം ഇന്ന് തുറക്കുന്നു; ഉദ്ഘാടന ചടങ്ങില്ല

കുതിരാന്‍ തുരങ്കം ഇന്ന് വൈകുന്നേരം ഗതാഗതത്തിനായി തുറന്ന് കൊടുക്കും. തൃശൂര്‍ ഭാഗത്തേക്കുള്ള ഇടതു തുരങ്കമാണ് തുറന്നു കൊടുക്കുക. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പാണ് കുതിരാന്‍ ഇരട്ടതുരങ്കങ്ങളില്‍ ഒന്ന് ഗതാഗതത്തിനായി തുറന്നു കൊടുക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

ആഗസ്ത് ഒന്നിനുമുമ്പ് പണി പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് ബുധനാഴ്ച പ്രധാന പണി പൂര്‍ത്തിയാക്കിയതായി കരാര്‍ കമ്പനി അധികൃതര്‍ അറിയിച്ചിരുന്നു. കേരളത്തിലെ ആദ്യത്തെ തുരങ്കമായ കുതിരാനില്‍ ഒരു ലൈനില്‍ ഇന്ന് മുതല്‍ ഗതാഗതം അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതലമന്ത്രി നിതിന്‍ ഗഡ്കരി ട്വിറ്ററില്‍  അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News