മാനസയുടെയും പ്രതി രഖിലിന്‍റെയും പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; തോക്കില്‍ ദുരൂഹത 

കോതമംഗലത്ത് വെടിയേറ്റ് മരിച്ച യുവഡോക്ടര്‍ മാനസയുടെയും പ്രതി രഖിലിന്‍റെയും മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. പൊലീസും ഫൊറന്‍സിക് സംഘവും ബലിസ്റ്റിക് വിദഗ്ധരും സംയുക്തമായാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ മൂന്ന് മണിക്കൂര്‍ സമയം കൊണ്ടാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. പൊലീസും ഫൊറന്‍സിക് സംഘവും ബലിസ്റ്റിക് വിദഗ്ധരും സംയുക്തമായാണ് ഇന്‍ക്വസ്റ്റ് നടത്തിയത്. പിന്നീട് മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളേജിലെത്തിച്ച് പോസ്റ്റ്മോര്‍ട്ട് നടത്തി ബന്ധുക്കള്‍ക്ക് കൈമാറി.

ഇരുവരുടെയും ബന്ധുക്കള്‍ രാവിലെ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിയിരുന്നു. പ്രതി രഖിലിന് നാട്ടില്‍ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നില്ലെന്നും ഒതുങ്ങിയ പ്രകൃതക്കാരനായിരുന്നുവെന്ന് അയല്‍വാസിയും പൊതുപ്രവര്‍ത്തകനുമായ സുധീഷ് പറഞ്ഞു.

മാനസയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക് രഖിലിന് എവിടെ നിന്ന് ലഭിച്ചുവെന്ന കാര്യത്തിലാണ് ദുരൂഹത ബാക്കിയാകുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണ്ടിവരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കോതമംഗലം സിഐ വിപിന്‍ പറഞ്ഞു.

കോതമംഗലം സ്വദേശിയായ സുഹൃത്തിന്‍റെ സഹായവും രഖിലിന് ലഭിച്ചതായും സൂചനയുണ്ട്. എന്നാല്‍ ഇയാ‍ളെ സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. മാനസയുടെയും രഖിലിന്‍റെയും ഫോണുകളും പൊലീസ് പരിശോധിച്ച് വരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News