ട്വന്റി-20യില്‍ കൂട്ടരാജി; രാജിവെച്ചവര്‍ സി.പി.ഐ.എമ്മിലേക്ക്

കിറ്റെക്‌സ് എംഡി സാബു ജേക്കബ്ബിന്റെ ട്വന്റി 20യിൽ നിന്ന് പ്രവർത്തകർ കൂട്ടത്തോടെ രാജിവെച്ച് സിപിഐഎമ്മിൽ ചേരുന്നു. ട്വന്റി 20യുടെ നെല്ലാട് പ്രദേശത്തുള്ള 30ൽ അധികം പ്രവർത്തകരാണ് കൂട്ടത്തോടെ രാജിവച്ച് സിപിഐഎമ്മിൽ ചേരുന്നത്.

ചെയർമാൻ സാബു ജേക്കബ്ബിന്റെ നയങ്ങളിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് പ്രവർത്തകർ അറിയിച്ചു.സംസ്ഥാനത്തെ നിരന്തരം അപമാനിക്കുകയും സർക്കാരിനെതിരെ നുണകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നതാണ് സാബു ജേക്കബിന്റെ നയങ്ങള്‍.ഇതില്‍ പ്രതിഷേധിച്ചാണ് രാജി വയ്ക്കുന്നതെന്ന് പാർട്ടി വിട്ടവർ പറയുന്നു.

പാർട്ടി വിട്ടവരും കുടുംബവും ആഗസ്റ്റ് 2 ന് നെല്ലാട് നടക്കുന്ന പരിപാടിയിൽ സിപിഐഎമ്മിൽ ചേരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here