രാഷ്ട്രീയം വിടുന്നതായി പ്രഖ്യാപിച്ച് മുന്‍ കേന്ദ്രമന്ത്രി ബാബുള്‍ സുപ്രിയോ

മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി ലോക്‌സഭാ എം.പിയുമായ ബാബുൾ സുപ്രിയോ രാഷ്ട്രീയ പ്രവർത്തനം ഉപേക്ഷിക്കുന്നു. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അതേസമയം മറ്റൊരു രാഷ്ട്രീയ പാർട്ടിയിലും ചേരാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക സേവനമാണ് തന്റെ ലക്ഷ്യമെന്നും രാഷ്ട്രീയ പ്രവർത്തനവുമായി അത് കൂട്ടിക്കെട്ടുന്നില്ലെന്നും സുപ്രിയോ വ്യക്തമാക്കി.

എന്റെ ഭാര്യയും മക്കളും മാതാപിതാക്കളും സുഹൃത്തുക്കളും പറയുന്നത് ഞാൻ അനുസരിക്കുന്നുവെന്നാണ് ബാബുൾ സുപ്രിയോ ഫെയ്സ് ബുക്കിലെഴുതിയത്.രണ്ടാം മോദി സർക്കാരിന്റെ മന്ത്രിസഭാ പുന:സംഘടനയ്ക്ക് പിന്നാലെ ക്യാബിനറ്റ് പദവി നഷ്ടപ്പെട്ടയാളുകൂടിയാണ് ബാബുൾ സുപ്രിയോ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News