ടോക്യോയിലെ വേഗ റാണിയായി ജമൈക്കയുടെ എലൈൻ തോംസൺ

ടോക്യോയിലെ വേഗ റാണിയായി ജമൈക്കയുടെ എലൈൻ തോംസൺ. 10.61 സെക്കൻഡിലാണ് എലൈൻ നൂറു മീറ്റർ പൂർത്തിയാക്കിയത്. 33 വർഷം മുമ്പുള്ള റെക്കോർഡ് പഴങ്കഥയാക്കിയാണ് താരം സ്വർണത്തിലേക്ക് ഓടിക്കയറിയത്.

ഷെല്ലി ആൻ ഫ്രേസർക്കാണ് വെള്ളി. ഷരിക ജാക്‌സണ്‍ വെങ്കലം നേടി. മൂന്നു മെഡൽ ജേതാക്കളും ജമൈക്കൻ താരങ്ങളാണ്. 10.74 സെക്കൻഡ് ആണ് ഷെല്ലിയുടെ സമയം.

ഷരിക ഓടിയെത്തിയത് 10.76 സെക്കൻഡിലും. 2016ൽ റിയോ ഒളിംപിക്‌സിൽ നേടിയ സ്വർണ മെഡൽ നേട്ടമാണ് എലൈൻ ആവർത്തിച്ചത്. മത്സരത്തിൽ പങ്കെടുത്ത ആറ് അത് ലറ്റുകൾ പതിനൊന്ന് സെക്കൻഡിൽ താഴെ സമയമെടുത്താണ് ഓടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News