വേങ്ങത്താനം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു

പൂഞ്ഞാർ മാളിക വേങ്ങത്താനം അരുവിയിൽ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി ഒന്നാം മൈൽ കൊച്ചു റോഡ് സ്വദേശി ഫഹദ് മൻസിലിൽ ഷാജി – ബീന ദമ്പതികളുടെ ഇളയ മകൻ അഹദ് (20) ആണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. സ്ഥലത്ത് എത്തിയ സഹദ് സുഹൃത്തുക്കൾകൊപ്പം അരുവിയിൽ കുളിക്കാനിറങ്ങവേ കോതടി കയത്തിലെ പാറക്കൂട്ടങ്ങൾക്കിടയിലേയ്ക്ക് തെന്നി വീഴുകയായിരുന്നു.

കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ കാഞ്ഞിരപ്പള്ളി അഗ്നിശമന ഓഫിസിലെത്തി വിവരം അറിയിച്ചതിനെ തുടർന്ന് കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട ഫയർ ഫോഴ്‌സും ഈരാറ്റുപേട്ട നന്മക്കുട്ടം സംഘവും സ്ഥലത്തെത്തിയാണ് അഹദിനെ വെള്ളച്ചാട്ടത്തിൽ നിന്നും പുറത്ത് എത്തിച്ചത്.

തുടർന്ന് ആംബുലൻസിൽ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനു ശേഷം ഞായറാഴ്ച കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് നൈനാർ പള്ളി ഖബർസ്ഥാനിൽ കബറടക്കം നടക്കു. ഫഹദ് ഏക സഹോദരനാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here