കുതിരാന്‍ തുരങ്കം തുറന്നു; മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം വലിയ ഇടപെടൽ നടത്തി, ടണൽ തുറന്ന് പ്രവർത്തിക്കുന്നത് സന്തോഷമുള്ള കാര്യം: മന്ത്രി മുഹമ്മദ് റിയാസ് 

കുതിരാന്‍ തുരങ്കം തുറന്നു. മുഖ്യമന്ത്രി കരാറുകാരുമായും കേന്ദ്ര സംഘവുമായും ചർച്ച നടത്തിയതാണെന്നും ടണൽ തുറന്ന് പ്രവർത്തിക്കുന്നത് സന്തോഷമുള്ള കാര്യമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്.

മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം വലിയ ഇടപെടൽ ഈ വിഷയത്തിൽ നടത്തി. അടുത്ത ഘട്ടത്തിലെ പ്രവർത്തനങ്ങൾക്ക് പൊതുമരാമത്ത് വകുപ്പിന്റെ എല്ലാ പിന്തുണയും ഉണ്ടാകും.

പുതിയ സർക്കാർ കുതിരാൻ പദ്ധതി പ്രധാന വിഷയമായാണ് എടുത്തത്.  എന്‍എച്ച്എഐയുടെ പ്രവർത്തനമാണ് കുതിരാനിൽ നടക്കുന്നത്. രാജ്യത്ത് തന്നെ ചർച്ചയായ വിഷയമാണ് കുതിരാന്‍ തുരങ്ക നിര്‍മ്മാണമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം,  പല പ്രശ്നങ്ങൾ ഉണ്ടായതിന്‍റെ പേരിലാണ് പണികൾ നീണ്ടു പോയതെന്നും എന്നാൽ കഴിഞ്ഞ ഗവൺമെന്റിന്റെ കാലം മുതൽ കാര്യമായ ഇടപെടൽ ഉണ്ടായി എന്നും മന്ത്രി കെ രാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തുരങ്കം തുറക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ ഒരു ദിവസം പറയണം എന്ന് മുഖ്യമന്ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ദേശീയ പാത അതോറിറ്റി എല്ലാ നടപടികളും പൂർത്തിയാക്കിയതായി ഇന്നലെയാണ് അറിയിച്ചതെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel