കുതിരാൻ തുരങ്കം: പിണറായി സര്‍ക്കാരിന്‍റെ കാലം മുതൽ കാര്യമായ ഇടപെടൽ ഉണ്ടായി, എത്രയും പെട്ടെന്ന് ഉപയോഗയോഗ്യമാക്കുകയായിരുന്നു ലക്ഷ്യം 

കുതിരാൻ തുരങ്ക വിഷയത്തില്‍ പിണറായി സര്‍ക്കാരിന്‍റെ കാലം മുതൽ കാര്യമായ ഇടപെടൽ ഉണ്ടായി എന്ന് മന്ത്രി കെ രാജന്‍. ഉദ്ഘാടനം നടത്തുന്നത് എങ്ങനെ എന്നതല്ല, ജനങ്ങൾക്ക് എത്രയും പെട്ടന്ന് ഉപയോഗയോഗ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഉദ് ഘാടനം മുഴുവൻ പ്രവൃത്തിയും കഴിഞ്ഞ ശേഷമാണെന്നും എന്നാൽ കഴിഞ്ഞ ഗവൺമെന്‍റിന്‍റെ കാലം മുതൽ കാര്യമായ ഇടപെടൽ ഉണ്ടായി എന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.

പല പ്രശ്നങ്ങൾ ഉണ്ടായതിന്‍റെ പേരിലാണ് പണികൾ നീണ്ടു പോയത്. തുരങ്കം തുറക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ ഒരു ദിവസം പറയണം എന്ന് മുഖ്യമന്ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ദേശീയ പാത അതോറിറ്റി എല്ലാ നടപടികളും പൂർത്തിയാക്കിയതായി ഇന്നലെയാണ് അറിയിച്ചിരുന്നു. ഒറ്റ തുരങ്കം തുറന്നതിന്‍റെ പേരിൽ ടോൾ പിരിക്കാനാവില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News