പട്ടായിൽ ശ്രീശാന്തിനൊപ്പം സണ്ണി ലിയോണും.

പട്ടായിൽ ശ്രീശാന്തിനൊപ്പം സണ്ണി ലിയോണും.

ശ്രീശാന്ത് നായക ബോളീവുഡ് ചിത്രമായ ‘പട്ടാ’ യിൽ സണ്ണി ലിയോണും അഭിനയിക്കുന്നു.എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത (NIROUP GUPTA) നിർമ്മിച്ച് ആർ രാധാകൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പട്ടാ ,ഇൻവെസ്റ്റിഗേറ്റീവ് മൂഡിൽ സഞ്ചരിക്കുന്ന ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്.

ശ്രീശാന്ത് അവതരിപ്പിക്കുന്ന സിബിഐ ഓഫീസറുടെ അന്വേഷണം ചെന്നെത്തുന്നത് സ്ത്രീജനങ്ങൾ ഇഷ്ടപ്പെടുന്ന ഒരു വിഷയത്തിലേക്കാണ്. അങ്ങനെയുള്ളൊരു വിഷയം ഒരു സ്ത്രീയിലൂടെ അറിയിച്ചാൽ എങ്ങനെയായിരിക്കുമെന്ന സംവിധായകന്റെ ചിന്തയാണ് ലോകപ്രശസ്ത മോഡലും നടിയുമായ സണ്ണി ലിയോണിലേക്കെത്തിച്ചത്. സണ്ണി ലിയോൺ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള വേഷങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായിരിക്കും ഈ കഥാപാത്രം

ശ്രീശാന്തിനും സണ്ണി ലിയോണിനും പുറമെ ഗുജറാത്തി ഭാഷാ ചലച്ചിത്രങ്ങളിലെ പ്രശസ്തതാരം ബിമൽ ത്രിവേദിയും പട്ടായിൽ അഭിനയിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News