എ കെ 47 ഇല്ലാതെ ഉറങ്ങില്ല.. രാജ്യത്തെ നടുക്കിയ കൊലപാതകങ്ങളുടെ മുഖ്യ കണ്ണി.. ലേഡി ഡോണ്‍ റിവോള്‍വര്‍ റാണി പിടിയില്‍

രാജ്യത്തെ നടുക്കിയ കൊലപാതക പരമ്പരകളുടെ സൂത്രധാരയും കൊടും കുറ്റവാളിയുമായ ലേഡി ഡോണ്‍ റിവോള്‍വര്‍ റാണി പിടിയില്‍. പന്ത്രണ്ട് സംസ്ഥാനങ്ങളിലായി നടത്തിയ മെഗാ ഓപ്പറേഷനിലൂടെയാണ് ഇവരെ പൊലീസ് അതിസാഹസികമായാണ് ലേഡി ഡോണ്‍ റിവോള്‍വര്‍ റാണി എന്ന് വിളിപ്പേരുള്ള അനുരാധ ചൗദ്ധരി പിടിച്ചത്. കാലാ ജേഠേഡി എന്നറിയപ്പെടുന്ന സന്ദീപ് എന്ന കുറ്റവാളിയേയും റിവോള്‍വര്‍ റാണിയുടെ കൂടെ അറസ്റ്റ് ചെയ്തു.

കോണ്‍ട്രാക്ട് കില്ലിംഗ്, വ്യാജ മദ്യം കടത്തല്‍, കവര്‍ച്ച, ഭൂമി തട്ടിയെടുക്കല്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരുന്ന അന്താരാഷ്ട്ര സംഘത്തിലെ പ്രതിയാണ് ജേഠേഡിയെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. ഇയാള്‍ക്കൊപ്പമാണ് കൊടും കുറ്റവാളിയും രാജസ്ഥാനിലെ കുപ്രസിദ്ധ ലേഡി ഡോണുമായ അനുരാഗ ചൗദ്ധരിയേയും പൊലീസ് പിടിച്ചത്.

ഇരുവരുടെയും തലയ്ക്ക് രാജസ്ഥാന്‍ പൊലീസ് 10,000 രൂപ വില പ്രഖ്യാപിച്ചിരുന്നു. ജേഠേഡിയും അനുരാധയും ദമ്ബതികളെന്ന വ്യാജ ഐഡന്റിറ്റിയില്‍ വിവിധ രാജ്യത്തുടനീളം വിവിധ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ് വരികയായിരുന്നു.

ലേഡി ഡോണ്‍ റിവോള്‍വര്‍ റാണിയ്ക്ക് തട്ടിക്കൊണ്ട് പോകല്‍, കൊളളയടിക്കല്‍, ആയുധ-എക്‌സൈസ് നിയമ ലംഘനങ്ങള്‍, വഞ്ചന തുടങ്ങിയ കുറ്റകൃത്യങ്ങളുടെ നീണ്ട ചരിത്രമുണ്ട്. ഇരകളെ ഭയപ്പെടുത്തുന്നതിനായി തന്റെ പ്രിയപ്പെട്ട ആയുധമായ എകെ-47 ഉപയോഗിച്ച് അനുരാധ വെടിയുതിര്‍ത്തിരുന്നതായി പറയപ്പെടുന്നു.

2017 ജൂണില്‍ പൊലീസ് ഏറ്റുമുട്ടലില്‍ മരിച്ച രാജസ്ഥാന്‍ ആസ്ഥാനമായുള്ള ഗുണ്ടാ നേതാവ് ആനന്ദ് പാലിന്റെ അടുത്ത സഹപ്രവര്‍ത്തകയായിരുന്നു അനുരാധ. ഇവര്‍ രാജസ്ഥാനിലെ നാഗൗര്‍, സിക്കാര്‍, ദിദ്വാന തുടങ്ങിയ ബിസിനസ് സമൂഹങ്ങള്‍ക്കിടയില്‍ ഭീകരതയുടെ പര്യായമായാണ് അറിയപ്പെട്ടത്. അനുരാധ രാജസ്ഥാനില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News