കൊവിഡ് നിയന്ത്രണ ലംഘനം; ഇന്ന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 8531 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 8531 കേസുകള്‍. നിയന്ത്രണങ്ങള്‍ ലംഘിച്ച 1853 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 4816 വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. 17948 പേര്‍ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പൊലീസ് അറിയിച്ചു. ക്വാറന്റെയ്ന്‍ ലംഘിച്ചതിന് 179 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം സിറ്റിയില്‍ 681 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 82 പേരാണ് അറസ്റ്റിലായത്. 562 വാഹനങ്ങള്‍ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലില്‍ 4677 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 228 പേര്‍ അറസ്റ്റിലാകുകയും 354 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലില്‍ 133 കേസുകളും കൊല്ലം സിറ്റിയില്‍ 1449 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 681, 82, 562
തിരുവനന്തപുരം റൂറല്‍ – 4677, 228, 354
കൊല്ലം സിറ്റി – 1449, 154, 28
കൊല്ലം റൂറല്‍ – 133, 133, 200
പത്തനംതിട്ട – 71, 61, 162
ആലപ്പുഴ – 41, 25, 203
കോട്ടയം – 231, 221, 485
ഇടുക്കി – 106, 20, 78
എറണാകുളം സിറ്റി – 204, 63, 59
എറണാകുളം റൂറല്‍ – 132, 21, 225
തൃശൂര്‍ സിറ്റി – 28, 32, 179
തൃശൂര്‍ റൂറല്‍ – 70, 62, 290
പാലക്കാട് – 105, 166, 288
മലപ്പുറം – 113, 99, 247
കോഴിക്കോട് സിറ്റി – 49, 49, 29
കോഴിക്കോട് റൂറല്‍ – 101, 132, 5
വയനാട് – 65, 0, 136
കണ്ണൂര്‍ സിറ്റി – 75, 75, 346
കണ്ണൂര്‍ റൂറല്‍ – 63, 63, 558
കാസര്‍ഗോഡ് – 137, 167, 382

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News