കൊവിഡിനെ തോല്‍പ്പിക്കണോ…ഈ ഹെല്‍ത്തി ജ്യൂസ് കുടിക്കൂ…

കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് പിടിവിടാതെ തുടരുന്ന ഈ സാഹചര്യത്തില്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ നമ്മള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ആരോഗ്യമുള്ള ഒരു വ്യക്തിയ്ക്ക് കൊവിഡിനെ വേഗം തരണം ചെയ്യാനാകുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

മഹാമാരികളുടെ ഈ സമയത്ത് പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും നാം ശ്രമിക്കണം. അതിന് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ നാം ദിനവും കഴിക്കേണ്ടത് അനിവാര്യമാണ്. അത്തരത്തില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന നല്ല ആരോഗ്യപ്രദമായ ജ്യൂസിനെപ്പറ്റിയാണ് പറഞ്ഞു വരുന്നത്.

ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ക്യാരറ്റ്-ഓറഞ്ച് ജ്യൂസ്. ക്യാരറ്റില്‍ വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും ആന്റിബോഡി ഉല്‍പാദിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു.

ഈ സമയത്ത് ശരീരത്തിന് ഏറെ ആവശ്യമായ വിറ്റാമിനാണ് വിറ്റാമിന്‍ സി. ഇത് ധാരാളമായി ഓറഞ്ചില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സിയ്ക്ക് സെല്‍ കേടുപാടുകള്‍ തടയാനും കൊളാജന്റെ ഉത്പാദനം പ്രോത്സാഹിപ്പിക്കാനും സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കാനും കഴിയും. ഇനി ഹെല്‍ത്തിയായ ജ്യൂസ് തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം…

ആവശ്യമായ ചേരുവകള്‍…

ക്യാരറ്റ് – 2 എണ്ണം
ഓറഞ്ച് – 2 എണ്ണം
ഇഞ്ചി – ഒരു ചെറിയ കഷ്ണം
പഞ്ചസാര / തേന്‍ ആവശ്യത്തിന്
ഐസ് ക്യൂബ്‌സ്- ആവശ്യത്തിന്
വെള്ളം – 1 കപ്പ്

ഇനി ജ്യൂസ് തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം…

ക്യാരറ്റ് തൊലികളഞ്ഞ് നന്നായി കഴുകിയെടുക്കുക.ശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഓറഞ്ച്, തൊലിയും കുരുവും കളഞ്ഞ് എടുക്കുക. മിക്‌സിയുടെ ജാറിലേക്ക് കാരറ്റ്, ഓറഞ്ച്, ഇഞ്ചി, പഞ്ചസാര, ഐസ് ക്യൂബ്‌സ് ,വെള്ളം എന്നിവ ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ഇനി ഒരു അരിപ്പയിലൂടെ ഇതൊന്നു അരിച്ചെടുക്കുക. കാരറ്റ് ഓറഞ്ച് ജ്യൂസ് റെഡിയായി…

കുട്ടികള്‍ക്ക് ഉള്‍പ്പെടെ ഈ കൊവിഡ് സമയത്ത് നല്‍കാവുന്ന ഹെല്‍ത്തിയായ ജ്യൂസാണിത്…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News