തെരഞ്ഞെടുപ്പ് തോല്‍വി: നേതൃമാറ്റം വേണമെന്ന് മുസ്ലീം ലീഗ് ഭാരവാഹിയോഗത്തില്‍ ആവശ്യം

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നേതൃമാറ്റം വേണമെന്ന് മുസ്ലീം ലീഗ് ഭാരവാഹിയോഗത്തില്‍ ആവശ്യം. പി എം എ സലാമിനെ ആക്ടിങ് സെക്രട്ടറിയാക്കിയതില്‍ കടുത്ത എതിര്‍പ്പാണ് ലീഗില്‍ ഉയര്‍ന്ന് വന്നിരിക്കുന്നത്.

പി കെ കുഞ്ഞാലികുട്ടിയുടെ തിരിച്ചു വരവിനെക്കുറിച്ചും പാര്‍ട്ടിയില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നു. എതിര്‍പ്പ് തണുപ്പിക്കാനും തോല്‍വി പഠിക്കാനും ഉപസമിതിയെ ലീഗില്‍ നിയോഗിച്ചതായാണ് വിവരം.

പ്രവര്‍ത്തക സമിതിയോഗത്തിന് ശേഷം നേതൃ മാറ്റ ചര്‍ച്ച മതിയെന്ന് ഒരു വിഭാഗം വ്യക്തമാക്കി. നേതൃയോഗം 9 മണിക്കൂറോളം നീണ്ടുനിന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News