വാരാന്ത്യ ലോക്ഡൗണ്‍: സംസ്ഥാനത്ത് ഇന്നും കര്‍ശന നിയന്ത്രണം, പരിശോധന കടുപ്പിച്ച്‌ പൊലീസ്

സംസ്ഥാനത്ത് ഇന്നും കർശന നിയന്ത്രണം. വാരാന്ത്യ ലോക്ഡൗണില്‍ നിയന്ത്രണങ്ങളും പരിശോധനകളും കൂടുതല്‍ കടുപ്പിച്ച്‌ പൊലീസ്. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരമാണ് വാരാന്ത്യ ലോക്ഡൗണ്‍ ദിവസങ്ങളിൽ പൊലീസ് പരിശോധന കർശനമാക്കിയത്.

മിക്കയിടങ്ങളിലും കർശന പരിശോധനയ്ക്ക് ശേഷം മാത്രമാണ് വാഹനങ്ങൾ പൊലീസ് കടത്തിവിടുന്നത്. മെഡിക്കൽ സ്റ്റോറുകളും, പാൽ, പച്ചക്കറി, അവശ്യഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകളും മാത്രമേ തുറന്ന് പ്രവർത്തിയ്ക്കുകയുള്ളൂ. പ്രവർത്തനാനുമതിയുള്ള വ്യാപാര സ്ഥാപനങ്ങൾ സമയക്രമവും കൊവിഡ് പ്രോട്ടോക്കോളും പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി കൂടുതൽ പട്രോളിംഗ് സംഘങ്ങളെ എല്ലാ സ്റ്റേഷൻ പരിധികളിലും നിയോഗിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന കടുപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.

സംസ്ഥാനത്ത് ഇന്നലെ 20,624 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 3474, തൃശൂർ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂർ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം 969, കാസർഗോഡ് 715, പത്തനംതിട്ട 629, വയനാട് 530, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ആണ്. ആകെ മരണം 16,781 ആയി.1,64,500 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 32,08,969 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,55,078 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.

ടി.പി.ആർ. 5ന് താഴെയുള്ള 62, ടി.പി.ആർ. 5നും 10നും ഇടയ്ക്കുള്ള 294, ടി.പി.ആർ. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആർ. 15ന് മുകളിലുള്ള 323 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News