കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചു വരവ് പാർട്ടിക്ക് തിരിച്ചടി: മുസ്ലീം ലീഗ് ഭാരവാഹി യോഗത്തിൽ നേതാക്കൾക്ക് വിമർശനം

മുസ്ലീം ലീഗ് ഭാരവാഹി യോഗത്തിൽ നേതാക്കൾക്ക് വിമർശനം. ഒരു കൂട്ടം നേതാക്കൾ മാത്രം തീരുമാനമെടുക്കുന്നത് ശരിയല്ലെന്നാണ് വിമർശനം. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചു വരവ് പാർട്ടിക്ക് തിരിച്ചടിയായെന്നും യോഗത്തിൽ ആക്ഷേപമുയർന്നു. പി എം എ സലാമിനെ ആക്ടിങ്ങ് സെക്രട്ടറിയാക്കിയതിലും ഒരു വിഭാഗം എതിർപ്പ് പ്രകടിപിച്ചു.

നിയമസഭാ തെരെഞ്ഞെടുപ്പിലേറ്റ കനത്ത തോൽവി ചർച്ച ചെയ്യാൻ കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമുയർന്നത്. 9 മണിക്കൂർ നീണ്ട യോഗത്തിൽ മുസ്ലീം ലീഗിലെ നേതൃമാറ്റത്തിനുള്ള മുറവിളിയാണ് പ്രധാനമായും ഉയർന്നത്.

പി എം എ സലാമിനെ ആക്ടിങ് സെക്രട്ടറിയാക്കിയതിൽ ഒരു വിഭാഗം എതിർപ്പ് പ്രകടിപ്പിച്ചു . കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയായെന്ന് കെ എം ഷാജിയും സാദിഖലി ശിഹാബ് തങ്ങളും വിമർശനമുയർത്തി . ഇതിനിടയിൽ ലീഗിലെ തലമുറമാറ്റത്തെക്കുറിച്ച് യോഗത്തിൽ ചർച്ച നടന്നെന്ന് പറഞ്ഞ
സാദിഖലി തങ്ങളെ കുഞ്ഞാലിക്കുട്ടി പരസ്യമായി തിരുത്തി.

എതിർപ്പ് തണുപ്പിക്കാനും തോൽവി പഠിക്കാനും ഉപസമിതിയെ നിയോഗിച്ചു .തെ​ര​ഞ്ഞെ​ടു​പ്പിലേറ്റ കനത്ത പരാജയത്തിനു ശേഷം നേ​തൃ​ത്വ​ത്തി​നെ​തി​രെ സമൂഹ മാ​ധ്യ​മ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​വ​ർ​ത്ത​ക രോ​ഷ​ത്തിനു പിന്നാലെയാണ് ഇപ്പോൾ ഭാരവാഹി യോഗത്തിൽ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമുയർന്നിരിക്കുന്നത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News