കൊടകര ബി.ജെ.പി കുഴൽപ്പണക്കേസ്: സേലം കൊങ്കണാപുരം പൊലീസ് വിവരശേഖരണം നടത്തി

നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലേക്ക് ബിജെപി ഇറക്കിയ കുഴൽപ്പണം സേലത്ത് കവർച്ച നടത്തിയ സംഭവത്തിൽ തമിഴ്നാട് പൊലീസ് അന്വേഷണം ആരംഭിച്ചു. കൊടകര കുഴൽപ്പണ കവർച്ചാക്കേസ് അന്വേഷിക്കുന്ന സംഘത്തിൽ നിന്ന് തമിഴ്നാട് പൊലീസ് വിവരങ്ങൾ ശേഖരിച്ചു.

കൊങ്കണാപുരം പൊലീസാണ് തൃശൂരിലെത്തി എഫ്‌ഐആറും മറ്റു  വിവരങ്ങളും ശേഖരിച്ചത്.പാലക്കാട്ടേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി കൊണ്ടുവന്ന 4.4 കോടിയാണ് സേലത്ത് കവർന്നത്.

മാർച്ച് ആറിന് ബംഗളൂരുവിൽ നിന്ന് സേലം വഴി പണം എത്തിക്കുമ്പോൾ കൊങ്കണാപുരത്തായിരുന്നു കവർച്ച. കൊടകര വഴി കുഴൽപ്പണം കടത്തിയ ധർമരാജന്റെ സഹോദരൻ ധനരാജന്റെ നേതൃത്വത്തിൽ മാർച്ച് ആറിന് കൊണ്ടുവന്ന പണമാണ് കവർച്ച ചെയ്തത്. കൊടകര മോഡലിൽ വാഹനം തടഞ്ഞ് പണം തട്ടി കാർ ഉപേക്ഷിക്കുകയായിരുന്നു. വാഹനം പിന്നീട് പൊലീസ് കണ്ടെത്തി.

ഉടമയ്ക്ക് നോട്ടീസ് അയച്ചുവെങ്കിലും മറുപടിയുണ്ടായില്ല. പൊലീസിൽ ആരും പരാതി നൽകാതിരുന്നതോടെ തുടർച്ചയുണ്ടായില്ല. അന്ന് ഉപേക്ഷിച്ച കാർ കൊങ്കണാപുരം പൊലീസ് സ്റ്റേഷനടുത്ത് റോഡിൽ ഇപ്പോഴുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. എന്നാൽ കൊടകര കേസ് കുറ്റപത്രത്തിൽ ഇക്കാര്യം രേഖപ്പെടുത്തിയതോടെയാണ് തമിഴ്നാട് പൊലീസ് അന്വേഷണം ആരംഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News