വറുതിയുടെ നാളുകള്‍ക്ക് വിട: സംസ്ഥാനത്ത് വർഷകാല ട്രോളിംഗ് നിരോധനം അവസാനിച്ചു

സംസ്ഥാനത്ത് വർഷകാല ട്രോളിംഗ് നിരോധനം അവസാനിച്ചു. കൊല്ലം നീണ്ടകരപ്പാലത്തിന്റെ തൂണുകളിൽ ബന്ധിച്ചിരുന്ന ചങ്ങല ഫിഷറീസ് അധികൃതരുടെ നേതൃത്വത്തിൽ അഴിച്ചുനീക്കി, മറൈൻ എൻഫോഴ്സ്മെന്റ് വിസിൽ മുഴക്കിയതോടെ നൂറുകണക്കിന് മത്സ്യബന്ധനയാനങ്ങൾ ചാകരതേടി കടലിലേക്ക് പോയി.

ലോക് ഡൗൺ നിയന്ത്രണങ്ങൾ മൂലം ഹാർബറുകൾക്ക് ഇന്ന്  പ്രവർത്തനാനുമതിയില്ലാത്തതിനാൽ മത്സ്യവ്യാപാരം തിങ്കളാഴ്ചയേ നടക്കൂ. സാമൂഹ്യഅകലപാലനം ഉറപ്പാക്കുന്നത് ഉൾപ്പടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഫിഷറീസ് വകുപ്പ് ഹാർബറുകളിൽ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

120 HP യ്ക്ക് മുകളിൽ ശേഷിയുള്ള യാനങ്ങൾക്ക് ഒറ്റയക്ക – ഇരട്ടയക്ക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കടലമ്മയുടെ കനിവിലാണ് പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പ്രതീക്ഷ.
ഫിഷറീസ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടർ കെ. സുഹൈർ, എ.ഡി. ശോഭന ഉപേന്ദ്രനാഥ്, മറൈൻ എൻഫോഴ്സ്മെൻറ് എസ്. ഐ. ബിനു എന്നിവർ നേതൃത്വം നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News