കൊവിഡ്: കേന്ദ്രസംഘം കൊല്ലം ജില്ലയിൽ സന്ദർശനം നടത്തി

കേരളത്തിലെ കൊവിഡ് സ്ഥിതി വിലയിരുത്താൻ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിയോഗിച്ച ആരോഗ്യവിദഗ്ധരുടെ സംഘം കൊല്ലം ജില്ലയിൽ സന്ദർശനം നടത്തി.എൻ സി ഡി സി ഡയറക്ടർ ഡോക്ടർ സുജീത്ത് സിംഗിന്റെ നേതൃത്വത്തിൽ അഞ്ചംഗ സംഘമാണ് കൊല്ലത്തെത്തിയത്.

എ ഡി എം എൻ. സാജിതാ ബീഗത്തിന്റെ സാന്നിധ്യത്തിൽ സംഘം ജില്ലയിലെ കൊവിഡ് സ്ഥിതി ചർച്ചചെയ്തു. ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ജില്ലയിലെ കൊവിഡ് വ്യാപനം, പ്രതിരോധ നടപടികൾ, വാക്സിനേഷൻ എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ സംഘത്തെ ധരിപ്പിച്ചു. ഡി കാറ്റഗറിയിലും, മൈക്രോ കണ്ടെയിൻമെന്റ് സോണുകളിലും കൊവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കണമെന്ന് സംഘം നിർദ്ദേശിച്ചു.

ഹോം ക്വാറന്റൈനിൽ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി കൂടുതൽ ജാഗ്രതയോടെ നിരീക്ഷിച്ച് ഉചിതമായ ചികിത്സ കാലതാമസമില്ലാതെ നൽകണമെന്നും സംഘം നിർദ്ദേശിച്ചു. എൻ സി ഡി സി ഡപ്യൂട്ടി ഡയറക്ടർ ഡോക്ടർ പ്രണയ് വർമ്മ, പൊതുജനാരോഗ്യ ഉപദേശകൻ ഡോക്ടർ ജെയ്ൻ എസ്.കെ., ഡോക്ടർ രുചി ജെയ്ൻ, ഡോ. ബിനോയ് എസ്. ബാബു എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഡി.എം.ഒ. , ആർ. ശ്രീലത, ഡെപ്യൂട്ടി ഡി.എം.ഒ., ആർ. സന്ധ്യ എന്നിവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News